കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദങ്ങള്‍, ചുഴലിക്കാറ്റ്, ശക്തമായ കാറ്റ്, ഉയര്‍ന്ന തിരമാല, മോശം കാലാവസ്ഥ തുടങ്ങിയ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്കുന്ന മുന്നറിയിപ്പുകള്‍ മൂലം മത്സ്യബന്ധനത്തിന് പോകാന്‍ കഴിയാതെ വരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് നല്കുന്ന നഷ്ടപരിഹാരം ഗണ്യമായി വര്‍ധിപ്പിക്കണമെന്ന് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളുടെ ജീവന് സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ അനിവാര്യമാണെങ്കിലും, കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിക്കുമ്പോള്‍, അതുവഴി നഷ്ടപ്പെടുന്ന ഉപജീവനത്തിന് മതിയായ നഷ്ടപരിഹാരം നല്‍കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരവും ധാര്‍മ്മികവുമായ ഉത്തരവാദിത്തമാണ്. കടലില്‍ പോകാന്‍ കഴിയാത്ത ഓരോ ദിവസവും മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഏക ഉപജീവന മാര്‍ഗമാണ് നഷ്ടപ്പെടുന്നത്. ......
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമിയിൽ നാല് വർഷത്തെ ബി.ബി.എ ഓണേഴ്സ് ഇൻ ഏവിയേഷൻ മാനേജ്മെന്റ് കോഴ്സിലേക്ക് ഈ മാസം 12 വരെ പ്രവേശനം നേടാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അക്കാദമിയിൽ നേരിട്ടെത്തണം. ......
ഇടപ്പള്ളി–അരൂർ 14.64 കിലോമീറ്റർ ആറുവരി ഉയരപ്പാത പദ്ധതി മരവിപ്പിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. സംസ്ഥാനത്തെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഭാഗമാണ് ഇടപ്പളളി അരൂര്‍ ഹൈവേ. ......
ചെന്നൈ: നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്ക്കെതിരെ നൽകിയ വിവാഹമോചന ഹർജി പിൻവലിക്കാൻ ഭാര്യ സംഗീത സ്വർണലിംഗം തീരുമാനിച്ചതായി റിപ്പോർട്ട്. ചെങ്കൽപേട്ട് കുടുംബ കോടതിയിൽ ഹാജരായ സംഗീത, വിവാഹമോചനം ഇനി മുന്നോട്ടുകൊണ്ടുപോകാൻ താൽപര്യമില്ലെന്ന് കോടതിയെ അറിയിച്ചു.
വെള്ളിയാഴ്ച പരിഗണിച്ച കേസിൽ വിജയ് നേരിട്ട് ഹാജരായിരുന്നില്ല. ......
ജ്യോതിഷശാസ്ത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന രാജയോഗങ്ങളിലൊന്നാണ് ശശ് മഹാപുരുഷ രാജയോഗം. ഈ യോഗമുള്ളവരുടെ ജീവിതത്തിൽ സാമ്പത്തിക വളർച്ചയും സാമൂഹിക അംഗീകാരവും ഉയർന്ന സ്ഥാനങ്ങളും കൈവരുമെന്നാണ് ജ്യോതിഷ വിശ്വാസം. ......
തിരുവനന്തപുരം:ഒരു ഭാഗത്ത് വിശപ്പുകൊണ്ട് കരയുന്ന കുഞ്ഞിനെ അടിച്ച് മരണത്തിലേക്ക് നയിച്ചതായി ആരോപിക്കപ്പെട്ട അമ്മയ്ക്ക് കോടതി ജാമ്യം നൽകി. മറ്റൊരു ഭാഗത്ത് ദത്തെടുക്കാൻ ആയിരത്തിലധികം കുടുംബങ്ങൾ വർഷങ്ങളോളം കാത്തിരിക്കുന്നു, എന്നാൽ നിയമപരമായി ലഭ്യമായ കുട്ടികൾ മുപ്പത്തിയാറ് മാത്രം. ......
സംസ്ഥാന കർഷക ദിനാഘോഷം ചിങ്ങം ഒന്നിന് ( ആഗസ്റ്റ് 17) കളമശ്ശേരി ആശിഷ് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് കൃഷിമന്ത്രി ടി.സിദീഖ് അറിയിച്ചു. ......
തിരുവനന്തപുരം മുതലപ്പൊഴിയില്‍ നിന്ന് കടലില്‍ പോയി കാണാതായ ഷിജിൻ എന്ന മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
ഷിജിനെ കടലില്‍ കാണാതായിട്ട് ഏഴ് ദിവസം പിന്നിട്ടിട്ടും ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് കൃത്യമായ തിരച്ചില്‍ ഉണ്ടാകുന്നില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന പരാതി. നിലവില്‍ മത്സ്യത്തൊഴിലാളികളും നാട്ടുകാരും മാത്രമാണ് സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തുന്നത്.
തന്റെ ഭർത്താവിനെ കണ്ടെത്തുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ഷിജിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. ......
ന്യൂഡൽഹി:സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത് ഇന്ത്യൻ വ്യോമസേനയുടെ (IAF) ഏറ്റവും കഠിനമായ ഫൈറ്റർ കോംബാറ്റ് ലീഡർ (FCL) കോഴ്സ് വിജയകരമായി പൂർത്തിയാക്കി. അമേരിക്കൻ നേവിയുടെ പ്രശസ്തമായ ‘ടോപ്പ് ഗൺ’ പ്രോഗ്രാമിന് തുല്യമായി കണക്കാക്കപ്പെടുന്ന ഈ കോഴ്സ് പൂർത്തിയാക്കുന്ന ആദ്യ വനിതാ ഫൈറ്റർ പൈലറ്റായി അവർ ചരിത്രം രചിച്ചു. ......